ശീതാധിക്യത്താലുണ്ടാകുന്ന ശരീരവീക്കത്തിൽനിന്നും വിടുതൽ
ശീതകാലത്തിലെ ഒരു ദിവസം, എന്റെ മക്കൾ തെന്നുവണ്ടിയിൽ പോകുവാൻ ചോദിച്ചു. താപനില ഏകദേശം പൂജ്യം ആയിരുന്നു. മഞ്ഞുപാളികൾ ഞങ്ങളുടെ ജാലകങ്ങൾവരെ ഉയർന്നു. ഞാൻ കഴിഞ്ഞു എന്ന് വിചാരിക്കുകയും ശരിയെന്ന് പറയുകയും, എന്നാൽ അവരോട് യാത്രയ്ക്കൊരുങ്ങാനും, ഒന്നിച്ച് നിൽക്കുവാനും പതിനഞ്ച് നിമിഷങ്ങൾക്ക് ശേഷം അകത്തുവരുവാനും പറഞ്ഞു.
സ്നേഹത്തിൽനിന്നും ഞാൻ ആ ചട്ടങ്ങൾ ഉണ്ടാക്കിയതുകൊണ്ട് എന്റെ മക്കൾ ശീതാധിക്യത്താലുണ്ടാകുന്ന ശരീരവീക്കമേശാതെ സ്വതന്ത്രമായി കളിച്ചു. ഞാൻ ചിന്തിക്കുന്നു 119-ം സങ്കീർത്തനത്തിന്റെ രചയിതാവ് വിപരീതം എന്നു തോന്നിക്കുന്ന രണ്ടു വാക്യങ്ങൾ രചിക്കുമ്പോൾ ദൈവത്തിനുണ്ടായിരുന്ന ഉദ്ദേശത്തെ അംഗീകരിക്കുകയായിരുന്നു: “ഞാൻ നിന്റെ ന്യായപ്രമാണം ഇടവിടാതെ എന്നേക്കും പ്രമാണിക്കു” മെന്നും “നിന്റെ പ്രമാണങ്ങളെ ആരായുന്നതുകൊണ്ട് ഞാൻ വിശാലതയിൽ നടക്കു”മെന്നും (വാക്യം 44–45). എങ്ങനെയാകുന്നു സങ്കീർത്തനക്കാരൻ സ്വാതന്ത്ര്യത്തെ ആത്മികമായ പ്രമാണം അനുസരിക്കുന്ന ജീവിതത്തോട് ബന്ധപെടുത്തുന്നതെന്നും കാണാം.
ദൈവത്തിന്റെ ജ്ഞാനോപദേശങ്ങളെ പ്രമാണിയ്ക്കുമ്പോൾ, പിന്നീട്‍ നമുക്ക് ഒഴിവാക്കാമായിരുന്നു എന്ന് ആഗ്രഹിയ്ക്കാവുന്ന തിരഞ്ഞെടുപ്പിന്റെ പരിണിത ഫലങ്ങളിൽനിന്നും രക്ഷപെടുവാൻ അത് നമ്മെ അനുവദിയ്ക്കുന്നു. അകൃത്യഭാരമോ വേദനയോകൂടാതെ നമുക്ക് സ്വതന്ത്രമായി നമ്മുടെ ജീവിതത്തെ ആസ്വാദ്യകരമാക്കാം. ദൈവം നാം ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളാൽ നമ്മെ നിയന്ത്രിക്കുവാൻ ആഗ്രഹിക്കുന്നില്ല; ഉപരിയായി, തന്റെ മാർഗ്ഗനിർദ്ദേശക രേഖകളാൽ അവിടുന്ന് നമ്മെ സ്നേഹിയ്ക്കുന്നുവെന്ന് കാണിക്കുന്നു.
എന്റെ മക്കൾ തെന്നുവണ്ടിയോടിച്ചുകൊണ്ടിരുന്നപ്പോൾ, കുന്നിനടിവാരത്തിൽ നിയന്ത്രണംവിടുന്നത് ഞാൻ ശ്രദ്ധിച്ചു. അവരുടെ ചിരിയുടെ ശബ്ദത്തിലും അവരുടെ ഇളംചുവപ്പ് നിറമുള്ള കവിളുകളുടെ കാഴ്ചയും കണ്ട് ഞാൻ ചിരിച്ചു. ഞാൻ അവർക്ക് അനുവദിച്ചിരുന്ന അതിരുകളിൽ അവർ സ്വതന്ത്രരായിരുന്നു. ഈ നിർബന്ധിത വിരോധാഭാസം ദൈവവുമായുള്ള നമ്മുടെ ബന്ധത്തിലും സന്നിഹിതമാണ് – ഇത് നമ്മെ സങ്കീർത്തനക്കാരനോടുകൂടെ, “നിന്റെ കല്പനകളുടെ പാതയിൽ എന്നെ നടത്തേണമേ; ഞാൻ അതിൽ ഇഷ്ടപ്പെടുന്നുവല്ലോ” (വാക്യം 35) എന്ന് പറയുവാൻ പ്രേരിപ്പിയ്ക്കുന്നു.
നിരന്തര സഹായി
(പരിശുദ്ധാത്മാവ്) ഞാന് നിങ്ങളോടു പറഞ്ഞത് ഒക്കെയും നിങ്ങളെ ഓര്മ്മപ്പെടുത്തുകയും ചെയ്യും. യോഹന്നാന് 14:26
നട്ടെല്ലിനുണ്ടായ ക്ഷതം നിമിത്തം ശരീരം തളര്ന്നതിനു ശേഷം എം.ബി.എ. യ്ക്ക് ചേരാന് മാര്ട്ടി തീരുമാനിച്ചു. മാര്ട്ടിയുടെ അമ്മ ജൂഡി അവന്റെ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനു സഹായിച്ചു. ഓരോ ക്ലാസ്സിലും സ്റ്റഡി ഗ്രൂപ്പിലും അവള് അവനോടൊപ്പം ഇരിക്കുകയും നോട്ടുകള് കുറിക്കുകയും ടെക്നോളജി വിഷയങ്ങള് കൈകാര്യം ചെയ്യുകയും ചെയ്തു. അവന് ഡിപ്ലോമ സ്വീകരിക്കുന്നതിനായി പ്ലാറ്റ്ഫോമില് കയറുന്നതിനുപോലും അവള് സഹായിച്ചു. അസാധ്യമായിരുന്ന ഒരു കാര്യം സ്ഥിരവും പ്രായോഗികവുമായ സഹായത്തിലൂടെ നേടാന് മാര്ട്ടിക്കു കഴിഞ്ഞു.
താന് ഭൂമിയില് നിന്നും പോയ ശേഷം തന്റെ ശിഷ്യന്മാര്ക്ക് സമാനമായ സഹായം വേണ്ടിവരുമെന്ന് യേശു അറിഞ്ഞിരുന്നു. തന്റെ ആസന്നമായ അസാന്നിധ്യത്തെക്കുറിച്ച് അവന് അവരോടു പറഞ്ഞപ്പോള്, പരിശുദ്ധാത്മാവിലൂടെ ദൈവവുമായി പുതിയൊരു ബന്ധം അവര്ക്ക് ലഭിക്കും എന്നവന് പറഞ്ഞു. ഈ ആത്മാവ് നിമിഷത്തിനു നിമിഷം സഹായി ആണ് - അവരോടൊപ്പം വസിക്കുക മാത്രമല്ല അവരില് വസിക്കുകയും ചെയ്യുന്ന അധ്യാപക
നും വഴികാട്ടിയും ആയിരിക്കും അവന് (യോഹ. 14:17,26).
ആത്മാവ് യേശുവിന്റെ ശിഷ്യന്മാര്ക്ക് ദൈവത്തില് നിന്നുള്ള ആന്തരിക സഹായം ലഭ്യമാക്കുന്നു. സുവിശേഷം പ്രസംഗിക്കാന് പോകുമ്പോള് അവര്ക്കെതിരെ വരുന്ന, അവര്ക്ക് തനിയെ നേരിടാന് കഴിയാത്ത പ്രശ്നങ്ങളെ നേരിടാന് അതവരെ പ്രാപ്തരാക്കുന്നു. പോരാട്ടത്തിന്റെ നിമിഷങ്ങളില്, യേശു അവരോടു പറഞ്ഞ കാര്യങ്ങള് ആത്മാവ് അവരെ ഓര്മ്മിപ്പിക്കും (വാ. 26). നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുത് ... തമ്മില് തമ്മില് സ്നേഹിപ്പിന് ... ഞാന് തന്നെ പുനരുത്ഥാനവും ജീവനും ആകുന്നു.
നിങ്ങളുടെ കഴിവിനും പ്രാപ്തിക്കും അതീതമായ എന്തെങ്കിലും നിങ്ങള് നേരിടുന്നുണ്ടോ? ആത്മാവിന്റെ നിരന്തര സഹായത്തില് നിങ്ങള്ക്ക് ആശ്രയിക്കാം. നിങ്ങളില് പ്രവര്ത്തിക്കുന്ന ദൈവത്തിന്റെ ആത്മാവ്, അവന് അര്ഹമായ മഹത്വം അവനു ലഭ്യമാക്കും.